സൗദിയില്‍ നാല് എണ്ണപ്പാടങ്ങള്‍ കൂടി കണ്ടെത്തി

റിയാദ്: സൗദിയില്‍ നാല് ഓയില്‍, വാതക പാടങ്ങള്‍ കൂടി കണ്ടെത്തി. ഊര്‍ജ മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസിസ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസാണ് ഇക്കാര്യം അറിയിച്ചത്. സൗദി അരാംകോ നടത്തിയ പര്യവേഷണത്തിലാണ് ഓയില്‍ പാടങ്ങള്‍ കണ്ടെത്തിയത്. ധഹ്‌റാന്റെ വടക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന അല്‍ റീഷ് എണ്ണാപ്പാടമാണ് ഇതിലൊന്ന്,
അല്‍-റീഷ് എണ്ണക്കിണര്‍ രണ്ടില്‍ പ്രതിദിനം 4,452 ബാരല്‍ ലൈറ്റ് ക്രൂഡ് ഓയിലും 3.2 ദശലക്ഷം സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് അടി പ്രകൃതിവാതകവും എടുക്കാന്‍ കഴിയും.
അരാംകോ അല്‍-റീഷ് എണ്ണക്കിണര്‍ 3 ഉം 4 ഉം പുതിയ പര്യവേഷണത്തിലൂടെ ഉല്പാദനം വര്‍ധിപ്പിച്ചു. എണ്ണക്കിണര്‍ മൂന്നിന്റെ പ്രാരംഭ ഉത്പാദനം പ്രതിദിനം 2,745 ബാരലിലെത്തി. പ്രതിദിനം 3 ദശലക്ഷം സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് അടി വാതകവും ഉല്പാദിപ്പിക്കാം. എണ്ണക്കിണര്‍ നാലിന്റെ പ്രതിദിന ഉല്പാദനം 3,654 ബാരലാണ്. കൂടാതെ പ്രതിദിനം 1.6 ദശലക്ഷം സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് അടി പ്രകൃതിവാതകം.
ഗവര്‍ എണ്ണപ്പാടത്തിന്റെ തെക്ക്-പടിഞ്ഞാറ് അല്‍-മിനാഹാസ് കിണറിലും ഗവാറിന് തെക്ക് അല്‍-സഹാബ കിണറിലും അല്‍-സര്‍റാഹ് റിസര്‍വോയറിലും പാരമ്പര്യേതര വാതകം കണ്ടെത്തിയിട്ടുണ്ട്. അല്‍-മിനാഹാസില്‍ നിന്നുള്ള വാതകം പ്രതിദിനം 18 ദശലക്ഷം സ്റ്റാന്‍ഡേര്‍ഡ് ഘനയടിയാണ്, കൂടാതെ പ്രതിദിനം 98 ബാരല്‍ കണ്ടന്‍സേറ്റും, അല്‍-സഹാബയില്‍ നിന്ന് പ്രതിദിനം 32 ദശലക്ഷം സ്റ്റാന്‍ഡേര്‍ഡ് ഘനയടിയും.