സൗദിയില്‍ ഇന്ന് കോവിഡ് ബാധിച്ച് 9 മരണം

സൗദിയില്‍ ഇന്ന് കോവിഡ് ബാധിച്ച് 9 മരണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 154 പേർക്ക് കൂടി കോവിഡ് ബാധിച്ചു. 175 പേരുടെ അസുഖം ഭേദമായി. 42 പേർക്ക് രോഗം കണ്ടെത്തിയ റിയാദ് പ്രവിശ്യയിലാണ് കൂടുതൽ കോവിഡ് ബാധിതർ. മക്കയിൽ 33 ഉം കിഴക്കൻ പ്രവിശ്യയിൽ പതിനേഴും മദീനയിൽ പതിനാറും അസീറിൽ 11 ഉം  തബൂക്കിൽ ഏഴും ഉത്തര അതിർത്തിയിൽ ആറും അൽ ഖസീമിൽ അഞ്ചും അൽ ബാഹയിൽ നാലും ഹായിലിൽ നാലും നജ്‌റാനിൽ മൂന്നും ജിസാനിൽ മൂന്നും അൽ ജൗഫിൽ രണ്ടും പേർക്ക് കോവിഡ് കണ്ടെത്തി. നിലവിൽ 2,856 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 391 പേരുടെ നില ഗുരുതരമാണ്.