സുലൈമാന്‍ കുട്ടിയുടെ മയ്യിത്ത് റിയാദില്‍ ഖബറടക്കും

റിയാദ്: സൗദിയില്‍ മരിച്ച മണ്ണാര്‍ക്കാട് സ്വദേശി സുലൈമാന്‍കുട്ടിയുടെ മയ്യിത്ത് റിയാദില്‍ ഖബറടക്കും. കരിമ്പ പഞ്ചായത്ത് കെ.എം.സി.സി വൈസ് പ്രസിഡന്റ് പാലക്കാട്- മണ്ണാര്‍ക്കാട് കരിമ്പ സുലൈമാന്‍ കുട്ടി അങ്ങാടിക്കാട്ടില്‍ (51) പത്തുവര്‍ഷമായി സൗദിയിലുണ്ട്.
ശറഫുന്നീസയാണ് ഭാര്യ. മക്കള്‍: ഷാഹിര്‍ മോന്‍, ഹസ്ലാബി. കെ.എം.സി.സി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവീര്‍, അഷ്‌റഫ് വെള്ളപ്പാടം എന്നിവരുടെ നേതൃത്വത്തില്‍ മയ്യിത്ത് ഖബറക്കുന്നതിനായി രംഗത്തുണ്ട്.