പ്രവാസികള്‍ക്കായി കുവൈറ്റില്‍ 600 കിടക്കകളോടെ ഗവണ്‍മെന്റ് ആശുപത്രി വരുന്നു

കുവൈറ്റ് സിറ്റി: പ്രവാസികള്‍ക്കായി കുവൈറ്റില്‍ 600 കിടക്കകളോടെ ഗവണ്‍മെന്റ് ആശുപത്രി വരുന്നു. വിദേശികള്‍ക്കായി ഒരുങ്ങുന്ന അല്‍ ദമാന്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഹോസ്പിറ്റല്‍ 2022 ല്‍ സജ്ജമാകുമെന്ന് ദമാന്‍ ചെയര്‍മാന്‍ അല്‍ സനിയ അറിയിച്ചു.കഴിഞ്ഞ ദിവസം ഫര്‍വാനിയ ദജീജിലെ ദമാന്‍ ഹെല്‍ത്ത് സെന്‍റര്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2022 ഓടെ 600 കിടക്കകളുള്ള ആശുപത്രികളും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി അഞ്ച് പ്രാഥമിക ശുശ്രൂഷാ കേന്ദ്രങ്ങളുടെയും പൂര്‍ണ്ണ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അല്‍ സനിയ കൂട്ടിച്ചേര്‍ത്തു. അതിനിടെ ഇന്‍ഷുറന്‍സ് ഹോസ്പിറ്റല്‍ പ്രവര്‍ത്തനം ആരംഭിച്ചാല്‍ വിദേശികളില്‍ നിന്നും ആരോഗ്യ ഇന്‍ഷുറന്‍സായി 130 ദിനാര്‍ ഈടാക്കുമെന്ന് അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്തു