യുഎഇയില്‍ ഇന്ന് 1,227 പേര്‍ക്ക് കൂടി കോവിഡ്

അബുദാബി: യുഎഇയില്‍ ഇന്ന് 1,227 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി . ചികിത്സയിലായിരുന്ന 1,542 പേര്‍ രോഗമുക്തി നേടി . രണ്ട് മരണങ്ങളാണ് ഇന്ന് കോവിഡ് ബാധിച്ചു മരിച്ചതായി രേഖപ്പെടുത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 157,461 കൊവിഡ് പരിശോധനകളാണ് യുഎഇയില്‍ നടത്തി. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 2,00,892 ആയി. ഇവരില്‍ 1,77,407 പേരും രോഗമുക്തരായിട്ടുണ്ട്. 655 പേരാണ് മരണപ്പെട്ടത്. നിലവില്‍ 22,830 കൊവിഡ് രോഗികള്‍ യുഎഇയിലുണ്ട്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രണ്ട് കോടിയോളം കൊവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്.