2021 ല്‍ 4% വളര്‍ച്ചയെന്ന് ദുബായ് ഇക്കോണമി ഡയറക്ടര്‍

ദുബായ്: കോവിഡ് വെല്ലുവിളികള്‍ മറികടന്ന് അടുത്ത വര്‍ഷം 4% വളര്‍ച്ച കൈവരിക്കുമെന്നു ദുബായ് ഇക്കോണമി. ഈ വര്‍ഷം ആദ്യപകുതിയിലുണ്ടായ വെല്ലുവിളികള്‍ ഫലപ്രദമായി നേരിട്ടു. സാമ്പത്തിക ഉത്തേജക പദ്ധതികള്‍ വാണിജ്യവ്യവസായ മേഖലകളിലടക്കം ഉണര്‍വ് സൃഷ്ടിച്ചതായും ദുബായ് ഇക്കോണമി ഡയറക്ടര്‍ ജനറല്‍ സമി അല്‍ ഖംസി പറഞ്ഞു.
കോവിഡ് കാലഘട്ടത്തിനു ശേഷം സമ്പദ്ഘടനയ്ക്കു കരുത്തും കുതിപ്പും സ്ഥിരതയും നല്‍കാനുള്ള സമഗ്ര സാമ്പത്തിക
പുനഃക്രമീകരണ കര്‍മപരിപാടിക്കും (ദ് ഗ്രേറ്റ് ഇക്കണോമിക് റീസെറ്റ് പ്രോഗ്രാം) തുടക്കം കുറിച്ചിരുന്നു.