തട്ടിപ്പ്:ദുബായില്‍ ഈ വര്‍ഷം മരവിപ്പിച്ചത് 8000 ഫോണ്‍ നമ്പറുകള്‍

ദുബായ് തട്ടിപ്പുകാര്‍ ഉപയോഗിച്ചുവന്ന 8,000 ഫോണ്‍ നമ്പറുകള്‍ ഈ വര്‍ഷം മരവിപ്പിച്ചതായി ദുബായ് പൊലീസ്. സമ്മാനങ്ങള്‍ ലഭി
ച്ചുവെന്നും മറ്റും പ്രലോഭിപ്പിച്ചു പണം തട്ടാന്‍ വിളിച്ചിരുന്ന നമ്പരുകളാണ് മരവിപ്പിച്ചത്.

ഈ വര്‍ഷം 86 തട്ടിപ്പുകാര്‍ പിടിയിലായതായി സൈബര്‍ വിഭാഗം ഡയറക്ടര്‍ കേണല്‍ സഈദ് അല്‍ ഹജ് രി പറഞ്ഞു. 400 പരാതികള്‍ ലഭിച്ചു.
ഇരകളുടെ ബാങ്ക് വിവരങ്ങള്‍ മനസ്സിലാക്കി പണം തട്ടുന്നതായിരുന്നു ഇവരുടെ രീതി. സെന്‍ട്രല്‍ ബാങ്ക് ഉദ്യോഗസ്ഥരാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പുകാര്‍ വിളിക്കുക.