സൗദിയില്‍ 97.47 ശതമാനം പേര്‍ക്കും കോവിഡ് നെഗറ്റീവായി

റിയാദ്: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 190 കോവിഡ് രോഗികള്‍ രോഗ മുക്തരായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സൗദിയില്‍ ഇനി കോവിഡ് നെഗറ്റീവാകാന്‍ 2958 പേര്‍ കൂടിയേ ഉള്ളൂ.
അതേസമയം ഇന്ന് 189 പേര്‍ക്ക് കോവിഡ് ബാധിച്ചു. 11പേര്‍ കോവിഡ് ബാധിച്ചു മരിച്ചു.
നിലവില്‍ 2958 രോഗികളാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 380രോഗികള്‍ അതീവ ഗുരുതരാവസ്ഥയിലുമാണ്. ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 6,159 ആയി.
റിയാദ്-52, മക്ക-38, കിഴക്കന്‍ പ്രവിശ്യ-32, ജസാന്‍, 1 എന്നിങ്ങനെയാണ് പുതിയ കോവിഡ് കേസുകള്‍. സൗദിയില്‍ 97.47 ശതമാനം പേര്‍ക്കും കോവിഡ് മാറി.