സഊദിയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ കവര്‍ച്ചക്കാരുടെ ആക്രമണം; മലയാളി കൊല്ലപ്പെട്ടു

റിയാദ്: സഊദിയില്‍ കവര്‍ച്ചക്കാരുടെ ആക്രമണത്തില്‍ പരിക്കെറ്റ് മലയാളി മരണപ്പെട്ടു. മലപ്പുറം മേല്‍മുറി ആലത്തൂര്‍ പടി സ്വദേശി മുഹമ്മദ് പുള്ളിയില്‍ (52) ആണ് മരിച്ചത്. ജിസാനിനടുത്ത് അബൂ അരീഷിലാണ് സംഭവം.

സൂപ്പര്‍മാര്‍ക്കറ്റ് കടയില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ആക്രമണം നടന്നതെന്നാണ് വിവരം. കഴുത്തിന് കുത്തേറ്റ നിലയിലാണ് കണ്ടെത്തിയത്. അമല്‍ പെട്രോള്‍ പമ്ബിനടുത്തുള്ള ഹകമി സൂപ്പര്‍മാര്‍ക്കറ്റ് ജോലിക്കാരനായ ഇദ്ദേഹം ജോലി ചെയ്തിരുന്ന മിനി മാര്‍ക്കറ്റില്‍ രാത്രി ഗ്ലാസ് വാതില്‍ അടച്ച്‌ ജോലി ചെയ്യുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ പച്ചക്കറി ഇറക്കാനെത്തിയ മലയാളികളാണ് കൗണ്ടറിനടുത്ത് മൃതദേഹം കണ്ടെത്തിയത്. കടയിലെ സിസിടിവി നശിപ്പിച്ച നിലയിലാണ്. പെട്രോള്‍ പമ്ബിലെ സിസിടിവി പോലീസ് പരിശോധിക്കുന്നുണ്ട്.

പ്രവാസം നിര്‍ത്തി നാട്ടില്‍ പോകാനിരിക്കെയാണ ദാരുണ സംഭവം. മൃതദേഹം അബൂ അരീഷ് ജനറല്‍ ആശുപത്രിയി മോര്‍ച്ചറിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.