സൗദിയില്‍ പച്ചക്കറി ഇറക്കുമതിക്ക് ഇനി നികുതി നല്‍കണം

ഇറക്കുമതി ചെയ്യുന്ന പച്ചക്കറി ഉല്‍പന്നങ്ങള്‍ക്കു സൗദി അറേബ്യ 15ശതമാനം കസ്റ്റംസ് നികുതി ഏര്‍പ്പെടുത്തി. പ്രാദേശിക ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം.
കുക്കുമ്പര്‍, കാരറ്റ്, തക്കാളി, പച്ചമുളക്, കുരുമുളക്, കൂസ, വെണ്ട, ഇലവര്‍ഗം, വഴുതന, മല്ലിച്ചപ്പ്, ഒലിവ് തുടങ്ങിയവയുടെ ഇറക്കുമതിക്കാണു നികുതി. പായ, കര്‍ട്ടണ്‍, കയര്‍, പ്ലേറ്റ്, ബക്കറ്റ്, കുട്ട, കൂട്, ഷോപ്പിങ് ബാഗ് എന്നീ ഗാര്‍ഹിക ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്കു 11 ശതമാനം നികുതി ഏര്‍പ്പെടുത്തി. കൂടാതെ 15 ശതമാനം മൂല്യവര്‍ധിത നികുതിയും (വാറ്റ്) നല്‍കണം.
ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള പച്ചക്കറികള്‍ക്ക് ഇനി സൗദിയില്‍ വിലകൂടും.