അജ്മാനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ രണ്ട് ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റു

യുഎഇയിലെ അജ്മാനില്‍ അപ്പാര്‍ട്ട്‌മെന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ രണ്ട് ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റു. അജ്മാനിലെ അല്‍ ഹമീദിയ ഏരിയയിലെ കെട്ടിടത്തില്‍ ശനിയാഴ്ചയാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അകടമുണ്ടായത്.

അപ്പാര്‍ട്ട്‌മെന്റിലെ അടുക്കളയില്‍ രാത്രി 11 മണിയോടെയാണ് സംഭവമുണ്ടായിരിക്കുന്നത്. അപകടത്തെ തുടര്‍ന്ന് അടുക്കളയില്‍ സാരമായ നാശനഷ്ടങ്ങളുണ്ടായി. എന്നാല്‍ തീപ്പിടുത്തമുണ്ടായില്ലെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. പരിക്കേറ്റ രണ്ട് ഇന്ത്യക്കാരെ ഉടന്‍ തന്നെ ഷാര്‍ജയിലെ അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .