സൗദി എയര്‍ലൈന്‍സ് ടിക്കറ്റെടുത്തവര്‍ക്ക് റദ്ദാക്കാം, ഭേദഗതി വരുത്താം

സൗദിയില്‍നിന്നും സൗദിയിലേക്കുമുള്ള എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളും റദ്ദാക്കിയ സാഹചര്യത്തില്‍ ഓപ്പണ്‍ ടിക്കറ്റുകള്‍ റദ്ദാക്കാനും ഭേദഗതി വരുത്താനും അനുവദിക്കുമെന്ന് സൗദി എയര്‍ലൈന്‍സ് അറിയിച്ചു.
സൗദി എയര്‍ലൈന്‍സില്‍ ടിക്കറ്റെടുത്ത യാത്രക്കാര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക.

ലണ്ടനില്‍ റിപ്പോര്‍ട്ട്‌ചെയ്ത പുതിയ കൊറോണ പാന്‍ഡെമിക് കാരണം സുരക്ഷയുടെ ഭാഗമായാണ് വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിയത്.
യാത്രചെയ്യാനാകാത്തവര്‍ക്ക് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുവാനോ വിമാന സേവനം പുനരാരംഭിക്കുന്ന മറ്റൊരു സമയത്തേക്ക് മാറ്റി റീ ബുക്കിംഗിനൊ അവസരം നല്‍കുമെന്നാണാണ് സൗദി എയര്‍ലൈന്‍സ് അറിയിച്ചിരിക്കുന്നത്. ഫീസ് ഈടാക്കാതെയായിരിക്കും ഇതിനുള്ള സേവനം നല്‍കുക.