മഹദ്‌വ്യക്തിത്വങ്ങൾക്ക് സോഷ്യൽ ഫോറത്തിന്റെ ആദരം

ജിദ്ദ: മാധ്യമ പ്രവർത്തന രംഗത്തും ആതുര സേവന രംഗത്തും സാമൂഹ്യ-സന്നദ്ധ പ്രവർത്തന മേഖലയിലും നിസ്തുലമായ സേവനം കാഴ്ച വെച്ച വ്യക്തിത്വങ്ങളെ ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി അനുമോദിച്ചു. ഒരു വർഷത്തോളമായി ലോകത്ത് ഭീതി പടർത്തിക്കൊണ്ടിരിക്കുന്ന കോവിഡ് മഹാമാരിക്കിടയിൽ സമൂഹത്തിന് ദിശാബോധം നൽകുന്നതിൽ സ്തുത്യർഹമായ പ്രവർത്തനം കാഴ്ചവെച്ച ജിദ്ദയിലെ മാധ്യമ പ്രവർത്തകരെയും, ജിദ്ദയിലെ വിവിധ ആശുപത്രികളിൽ നിർഭയത്തോടെ ആതുര സേവനം നടത്തിയ ഡോക്ടർമാരെയും നഴ്സുമാരെയും, കോവിഡ് ബാധിതരും മറ്റുമായി കഴിഞ്ഞിരുന്ന സഹജീവികൾക്ക്  വൈദ്യസഹായം എത്തിക്കുന്നതടക്കമുള്ള സേവനങ്ങളിൽ വ്യാപൃതരായ സന്നദ്ധ പ്രവർത്തകരെയുമാണ് സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റി അനുമോദിച്ചത്.  

മാധ്യമ രംഗത്ത് നിന്ന് ഹസ്സൻ ചെറൂപ്പ (സൗദി ഗസറ്റ്), പി.എം. മായിൻ കുട്ടി (മലയാളം ന്യൂസ്), സാദിഖലി തുവ്വൂർ (ഗൾഫ് മാധ്യമം), ഗഫൂർ കൊണ്ടോട്ടി (മീഡിയ വൺ), ജലീൽ കണ്ണമംഗലം (24 ന്യൂസ്), കബീർ കൊണ്ടോട്ടി (തേജസ് ന്യൂസ്), അക്ബർ പൊന്നാനി (സത്യം ഓൺലൈൻ), ബിജുരാജ് രാമന്തളി (കൈരളി ടി.വി.), മുസ്തഫ പെരുവള്ളൂർ (ദീപിക ന്യൂസ്), സുൽഫിക്കർ ഒതായി (അമൃത ടി.വി) മൻസൂർ എടക്കര (വീക്ഷണം ന്യൂസ്), അബുൽ ഹസൻ ജാഫറുല്ല (ഇന്നേരം – തമിഴ്) എന്നിവരെയാണ് ആദരിച്ചത്.

ആതുര സേവന രംഗത്ത് നിന്നും ഡോ.വിനീത പിള്ള (അൽ റയാൻ പോളിക്ലിനിക്), ഡോ. ദിനേശൻ (ബദർ അൽ റയാൻ പോളിക്ലിനിക്), ഡോ. അമാൻ അസ്‌ലം ഹൈദരാബാദ് (സൗദി ജർമ്മൻ ഹോസ്പിറ്റൽ),  സലീഖ ഷിജു (സ്റ്റാഫ് നഴ്സ്-കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റൽ, ജിദ്ദ), എന്നിവരേയുമാണ് ആദരിച്ചത്.

വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനക്കുള്ള അവാർഡിന്   അബ്ദുൽ ഗനി മലപ്പുറം അർഹനായി.

സന്നദ്ധ സേവന മേഖലയിൽ നൗഷാദ് മമ്പാട്,  ഫൈസൽ മമ്പാട്,  അബൂ ഹനീഫ, (കേരളം), ഷെയ്ഖ് അബ്ദുല്ല, മുഹമ്മദ് റഫീഖ് (തമിഴ് നാട്), ഫിറോസ് അഹമദ്, സൽമാൻ അഹമദ്, മുബഷിർ അക്രം, മുസ്തഖീം, ഷംസ് തബ്‌റീസ് , ശദാബ് റസൂൽ (നോർത്തേൺ സ്റ്റേറ്റ്സ് ), അഷ്‌റഫ് സാഗർ (കർണ്ണാടക),  സമൂഹ മാധ്യമ-പ്രചാരണ വിഭാഗത്തിൽ റഫീഖ് പഴമള്ളൂർ,   മുഹമ്മദ് സാലിം മലപ്പുറം, സാജിദ് ഫറോക്ക്, നജീം പുനലൂർ, ജംഷീദ് ചുങ്കത്തറ എന്നിവരയുമാണ് ആദരിച്ചത്.

കോയിസ്സൻ ബീരാൻ കുട്ടി,ഹംസ പൂവത്തി,ഷാഹുൽ ഹമീദ് മേടപ്പിൽ എന്നിവർ സാമൂഹ്യ സേവന രംഗത്തെ ഏകോപനത്തിനും പ്രവർത്തനത്തിനും ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷണൽ കമ്മിറ്റിയുടെ പ്രത്യേക അവാർഡിനർഹരായി.  

ജിദ്ദയിൽ വെച്ച് നടന്ന അനുമോദന ചടങ്ങിൽ ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ഇ.എം.അബ്ദുല്ല, ജനറൽ സെക്രട്ടറി ആലിക്കോയ ചാലിയം, നോർത്തേൺ സ്റ്റേറ്റ്സ് പ്രസിഡന്റ് മുജാഹിദ് പാഷ, അൽ അമാൻ നാഗർകോവിൽ, നാസർ ഖാൻ, അബ്ദുൽ നാസർ മംഗളൂരു, ഹനീഫ് ജോക്കട്ടെ, ഹനീഫ കിഴിശ്ശേരി, ഹസ്സൻ മങ്കട, അഷ്‌റഫ് സി.വി.എന്നിവർ അതിഥികൾക്ക് അനുമോദന ഫലകങ്ങൾ സമ്മാനിച്ചു.  

മക്ക, മദീന എന്നിവിടങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരുള്ള സാമൂഹ്യ-സന്നദ്ധ സേവകർക്ക് അതാത് സ്ഥലങ്ങളിൽ വെച്ച് നടക്കുന്ന അനുമോദനചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.