കോവിഡ്: ഒമാന്‍ അതിര്‍ത്തികള്‍ അടച്ചു

മസ്‌ക്കറ്റ്: ബ്രിട്ടനില്‍ കോവിഡ് വൈറസിന്റെ പുതിയ വകഭേദം അതിവേഗം പടരുന്ന സാഹചര്യത്തില്‍ ഒമാന്‍ അതിര്‍ത്തികള്‍ അടച്ചുപൂട്ടി.
ഒരാഴ്ചത്തേക്കാണ് നിയന്ത്രണം. ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം ഒരു മണിമുതലാണ് നിയന്ത്രണം നിലവില്‍ വരിക.
കര, വ്യോമ, നാവിക അതിര്‍ത്തികള്‍ അടച്ചിടും. കൊവിഡ് വൈറസിന്റെ പുതിയ വക ഭേദം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയും നേരത്തെ അതിര്‍ത്തികള്‍ അടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.