കൊവിഡ്; സഊദിയില്‍ ഇന്ന് 9 മരണം

റിയാദ്: സഊദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 211 കൊവിഡ് രോഗികള്‍ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 9 രോഗികള്‍ മരണപ്പെടുകയും 168 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 6,131 ആയും വൈറസ് ബാധിതര്‍ 361,178 ആയും ഉയര്‍ന്നിട്ടുണ്ട്. ഇന്ന് 211 രോഗികള്‍ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 352,089 ആയും ഉയര്‍ന്നുനിലവില്‍ 2,958 രോഗികളാണ് രാജ്യത്ത് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 410 രോഗികള്‍ അതീവ ഗുരുതരാവസ്ഥയിലുമാണ്.