കുവൈത്തും അതിര്‍ത്തികള്‍ അടച്ചു

സൗദിക്കും ഒമാനും പിന്നാലെ കുവൈത്തും അന്തര്‍ ദേശീയ വിമാന സര്‍വ്വീസ് ഇന്ന് രാത്രി 11 മുതല്‍ നിര്‍ത്തി വെച്ചു. കൊവിഡ് വൈറസിന്റെ രൂപ ഭേദം സംഭവിച്ച സാഹചര്യത്തില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് നടപടി എന്ന് സര്‍ക്കാര്‍ വക്താവ് താരിക് അല്‍ മുസരം വ്യക്തമാക്കി.

ഇത് പ്രകാരം രാജ്യത്തിനു അകത്തേക്കും പുറത്തേക്കുമുള്ള വിമാന സര്‍വ്വീസുകള്‍ ഇന്ന് രാത്രി 11 മുതല്‍ ജനുവരി 1വരെ നിര്‍ത്തി വെക്കും. രാജ്യത്തിനു അകത്തേക്കും പുറത്തേക്കുമുള്ള കരമാര്‍ഗ്ഗമുള്ള അതിര്‍ത്തികളും ഈ കാലയളവില്‍ അടച്ചിടും.