വീട്ടുജോലിക്കാരെ സ്‌പോണ്‍സറില്‍ നിന്നു മാറ്റി വില്‍ക്കുന്ന സംഘം പിടിയില്‍

റിയാദ്: വീട്ടുജോലിക്കാരികളെ സ്‌പോണ്‍സറുടെ കീഴില്‍ നിന്നും ചാടിച്ചു മറ്റിടങ്ങളിലേക്ക് ജോലിക്ക് വിടുന്ന ഒരു സംഘത്തിലെ നാലുപേരെ അറസ്റ്റ് ചെയ്തു. വീട്ടുജോലിക്ക് വിസ ലഭിക്കാത്തവരുടെ വീടുകളില്‍ പണം വാങ്ങി ജോലിക്ക് നല്‍കുകയാണ് ഇവരുടെ പതിവ്.
ഒരു സ്വദേശി യുവതിയും ശ്രീലങ്കക്കാരിയും ഇന്ത്യക്കാരനും പാകിസ്ഥാനിയുമാണ് പിടിയിലായത്.
ഒളിച്ചോടുന്ന ജോലിക്കാരികളെ റിയാദിലെ രണ്ടിടങ്ങളില്‍ സജ്ജീകരിച്ച കേന്ദ്രങ്ങളിലാണ് സംഘം പാര്‍പ്പിച്ചിരുന്നതെന്ന് റിയാദ് പൊലിസ് വക്താവ് മേജര്‍ ഖാലിദ് അല്‍ കുറൈദിസ് അറിയിച്ചു.
വിവിധ രാജ്യക്കാരായ എട്ടു സ്ത്രീകളെ ഇവരുടെ താമസസ്ഥലങ്ങളില്‍ നിന്നു കണ്ടെത്തി. ഇവരെ അതതു വകുപ്പുകള്‍ക്ക് കൈമാറി. അറസ്റ്റിലായ പ്രതികളെ പ്രോസിക്യൂഷന് കൈമാറും.