യുഎഇയില്‍ 1,171 പേര്‍ക്കു കൂടി കോവിഡ്

യുഎഇയില്‍ കോവിഡ്19 ബാധിതരായ 3 പേര്‍ കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു. ഇതോടെ മരണസംഖ്യ 637 ആയി. 1,171 പേര്‍ക്കു പോസിറ്റീവ് സ്ഥിരീകരിച്ചതോടെ ആകെ രോഗികള്‍ 1,93,575ഉം പുതുതായി 866 പേര്‍ രോഗമുക്തി നേടിയതോടെ രോഗംഭേദമായവരുടെ എണ്ണം ആകെ 1,68,995ഉം ആയതായി ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

അതേസമയം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ് വരാത്ത സാഹചര്യത്തില്‍ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ വിവിധ എമിറേറ്റുകളില്‍ പരിശോധന കര്‍ശനമായി തുടരുന്നുണ്ട്. ദുബായില്‍ സാമ്ബത്തിക വിഭാഗം അടക്കമുള്ള വിവിധ വകുപ്പുകള്‍ പരിശോധന നടത്തിവരുന്നത്. ഇതിനകം ഒട്ടേറെ നിയമലംഘനങ്ങള്‍ കണ്ടെത്തുകയും പിഴ ചുമത്തുകയും ചെയ്തു. വലിയൊരു വിഭാഗം കൃത്യമായി നിയമം പാലിക്കുന്നുണ്ടെന്നും വ്യക്തമാക്കി.