നാട്ടിലേക്ക് പോകാന്‍ പെട്ടികെട്ടിവെച്ചു ഉറങ്ങിയ മലയാളി മരിച്ചു

നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി ഫുജൈറയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കൊടിഞ്ഞി അല്‍ അമീന്‍ നഗര്‍ സ്വദേശി പരേതനായ വലിയ കണ്ടത്തില്‍ ആലിയുടെ മകന്‍ മമ്മുത് ആണ് മരിച്ചത്. 47 വയസ്സായിരുന്നു. ഇന്നലെ രാവിലെ പത്ത് മണിയോടെ നാട്ടിലേക്ക് മടങ്ങാന്‍ ഇരിക്കെ പുലര്‍ച്ചെ താമസ സ്ഥലത്ത് വെച്ച്‌ മരണം സംഭവിക്കുകയായിരുന്നു. നേരം വൈകിയും മമ്മുത് എഴുന്നേല്‍ക്കാതെ വന്നതോടെയാണ് മരണ വിവരം അറിയുന്നത്.

ഫുജൈറയിലെ ഖോര്‍ഫുഖാന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഭാര്യ: കൗലത്ത്, മക്കള്‍: നഫീല്‍, ഷഫീല്‍, നിഷ്‌വ, സഹോദരങ്ങള്‍: ലത്തീഫ്, ഹമീദ്, ഹുസൈന്‍, സുഹ്‌റാബി, ആബിദ, സുബൈദ.