ഒമാന്‍ സൗജന്യ സന്ദര്‍ശക വീസ എല്ലാ ഇന്ത്യക്കാര്‍ക്കുമില്ല

മസ്‌കത്ത്: ഒമാനില്‍ 10 ദിവസത്തെ സൗജന്യ സന്ദര്‍ശക വീസ അനുവദിച്ചതിന്റെ ആനുകൂല്യം എല്ലാ ഇന്ത്യക്കാര്‍ക്കും ലഭിക്കില്ല. ഇന്ത്യയടക്കമുള്ള 25 രാജ്യങ്ങളിലെ എല്ലാവര്‍ക്കും ലഭിക്കില്ല. യുഎസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ, ജപ്പാന്‍, ഷെങ്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ സ്ഥിര താമസക്കാര്‍ക്കോ വീസയുള്ളവര്‍ക്കോ മാത്രമാണ് അനുമതി.
ജിസിസി രാജ്യങ്ങളില്‍ തൊഴില്‍ടൂറിസ്റ്റ് വീസയുള്ളരാണെങ്കില്‍ 103 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും പ്രവേശനാനുമതി ലഭിക്കും.
ഇന്ത്യക്ക് പുറമേ അസര്‍ബൈജാന്‍, ഉസ്‌ബെക്കിസ്ഥാന്‍, ബെലാറസ്, താജിക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, കസഖ്സ്ഥാന്‍, മെക്‌സിക്കോ, ക്യൂബ, വിയറ്റ്‌നാം, ഭൂട്ടാന്‍ എന്നീ രാജ്യങ്ങള്‍ക്കും നിയന്ത്രണമുണ്ട്.