ബി ആര്‍ ഷെട്ടിയുടെ യുഎഇ ആസ്ഥാനമായുള്ള ഫിനാബ്ലര്‍ പിഎല്‍സി ഇസ്രായേല്‍ യുഎഇ കണ്‍സോര്‍ഷ്യത്തിന് വില്‍ക്കുന്നു

ബി ആര്‍ ഷെട്ടിയുടെ യുഎഇ ആസ്ഥാനമായുള്ള ഫിനാബ്ലര്‍ പിഎല്‍സി ഇസ്രായേല്‍ യുഎഇ കണ്‍സോര്‍ഷ്യത്തിന് വില്‍ക്കുന്നു. ഒരു ഡോളറിനാണ് കമ്പനി വില്‍ക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ 1.5 ബില്യണ്‍ പൗണ്ട് (2 ബില്യണ്‍ ഡോളര്‍) വിപണി മൂല്യമുണ്ടായിരുന്ന ബിസിനസ് തകര്‍ന്നതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു വില്‍പ്പന നടത്തുന്നത്.
പേയ്‌മെന്റുകള്‍ക്കും വിദേശനാണയ വിനിമയങ്ങള്‍ക്കുമുള്ള പ്ലാറ്റ്‌ഫോമായ ഫിനാബ്ലര്‍, പ്രിസം ഗ്രൂപ്പ് ഓഫ് ഇസ്രായേലിന്റെ കീഴിലുള്ള ഗ്ലോബല്‍ ഫിന്‍ടെക് ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിംഗുമായി കരാറില്‍ ഏര്‍പ്പെട്ടതായി പ്രഖ്യാപിച്ചു.
ഈ വര്‍ഷം ആദ്യം രാജ്യങ്ങള്‍ കരാര്‍ ഒപ്പിട്ടതിനുശേഷം യുഎഇയും ഇസ്രയേല്‍ കമ്പനികളും തമ്മിലുള്ള ആദ്യത്തെ വാണിജ്യ ഇടപാടുകളില്‍ ഒന്നാണ് ഈ കരാര്‍. അതിനുശേഷം, ബാങ്കിംഗ് മുതല്‍ മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ വരെയുള്ള കരാറുകള്‍ ഒപ്പു വച്ചിരുന്നു. എന്‍.എം.സി ഹെല്‍ത്ത്, യു.എ.ഇ എക്‌സ്‌ചേഞ്ച് എന്നിവയുടെ സ്ഥാപകനായ ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ നേരത്തെ യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് മരവിപ്പിച്ചിരുന്നു.