സൗദിയില്‍ ഒരു കോടിയിലധികം പേര്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തി

റിയാദ്: സൗദിയില്‍ ഒരു കോടിയിലധികം പേര്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തി. ഇന്നുവരെ പി.സി.ആര്‍ ടെസ്റ്റ് നടത്തിയവരുടെ എണ്ണം 10,530246 ആണ്. 39,441 സ്രവ സാമ്പിളുകള്‍ ഇന്നു പരിശോധിച്ചു.
അതേസമയം 24 മണിക്കൂറിനിടെ സൗദിയില്‍ കോവിഡ് ബാധിച്ചത് 181 പേര്‍ക്കാണ്. 11 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. ഇതോടെ ആകെ 6091 പേര്‍ മരിച്ചു.
രോഗമുക്തി നിരക്ക് 97.52 ശതമാനമായി ഉയര്‍ന്നു. റിയാദ് -45, മക്ക- 37, മദീന-26, കിഴക്കന്‍ പ്രവിശ്യ -33 എന്നിങ്ങനെയാണ് വിവിധ നഗരങ്ങളിലെ കോവിഡ് ബാധ.
ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതര്‍ 360,516ഉം രോഗമുക്തി നേടിയവര്‍ 351,365 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 3,060 പേര്‍ മാത്രം. ഇന്ന് 173 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.