സൗദിയില്‍ കോവിഡ് വാക്‌സിന്‍ എത്തി; രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം ഒന്നര ലക്ഷം കഴിഞ്ഞു

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് വാക്സിനുമായി ആദ്യ വിമാനം എത്തിയതായി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ അറിയിച്ചു. ഇന്ന് രാവിലെയാണ് റിയാദ് വിമാനത്താവളത്തില്‍ വാക്സിന്‍ എത്തിയത്. എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ നല്‍കുന്നതിനുള്ള നടപടികളാണ് ആരോഗ്യമന്ത്രാലയം സ്വീകരിച്ചിട്ടുള്ളത്. കോവിഡിനെ പ്രതിരോധിക്കാന്‍ അസാധാരണമായ തീരുമാനങ്ങളാണ് സൗദി അറേബ്യ എടുത്തത്. വാക്സിന്‍ നല്‍കുന്നതിന് മുന്‍ഗണനക്രമനുസരിച്ച് ഷെഡ്യൂള്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സൗദിയില്‍ വാക്‌സിന്‍ കുത്തിവെയ്ക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം ഒന്നര ലക്ഷം കഴിഞ്ഞു. സ്വിഹതി ആപ് വഴിയാണ് രജിസ്‌ട്രേഷന്‍ നടത്തിയിരിക്കുന്നത്.