മലയാളിയെ റിയാദില്‍ കാണാതായിട്ട് കാല്‍ നൂറ്റാണ്ടോളം; അന്വേഷണവുമായി ബന്ധുക്കള്‍

റിയാദ്: റിയാദില്‍ മലയാളിയെ കാണാതായിട്ട് കാല്‍ നൂറ്റാണ്ടോളമായിട്ടും ഇതുവരെ ആര്‍ക്കും കണ്ടെത്താനായില്ല. 1996ലാണ് ചങ്ങരംകുളം സ്വദേശിയായ ഇ.പി ഹമീദിനെ റിയാദില്‍ കാണാതെയാകുന്നത്. അന്ന് അദ്ദേഹത്തിന് 42 വയസാണ് പ്രായം. കാണാതായി നാലു വര്‍ഷങ്ങളോളം വ്യാപകമായി അന്വേഷണം നടത്തുകയും എംബസിയിലും നോര്‍ക്കയിലും പരാതി നല്‍കിയെങ്കിലും കണ്ടെത്താനായില്ല.
അല്‍ മദീന വെജിറ്റബിള്‍സിലാണ് ജോലിയെന്നായിരുന്നു വീട്ടില്‍ അറിയിച്ചിരുന്നത്.
റാഷിദ് ഷഹാദ് യഹിയാന്‍ എന്ന സ്‌പോണ്‍സറുടെ വിസയിലാണ് റിയാദിലെത്തുകയും ജോലിയില്‍ പ്രവേശിക്കുകയും ചെയ്തത്. സോഷ്യല്‍ മീഡിയ സജീവമായ ഇക്കാലത്ത് അദ്ദേഹത്തെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കള്‍.

ബന്ധുക്കള്‍ക്ക് ഇ.പി ഹമീദ് നല്‍കിയ റിയാദിലെ മേല്‍വിലാസം ഇതാണ്
E P HAMEED
AL MADHEENA VEGETABLES
PB NO 88902
RIYADH 11672

Sponsor details
Name: Rashid Shahad Yahyan
Telephone No: 01-5522500
Sponsor’s Brother:
Fahad Shahad Yahyan
Mob: 055225228