വിവാഹം കഴിക്കാന്‍ അവധിക്ക് നാട്ടില്‍ പോകാനിരിക്കെ 28കാരന്‍ ജിസാനില്‍ മരിച്ചനിലയില്‍


ജിസാന്‍: വിവാഹം കഴിക്കുന്നതിനായി നാട്ടില്‍ പോകാനിരിക്കെ യുവാവ് ജിസാനില്‍ മരിച്ച നിലയില്‍. ഗൂഢല്ലൂര്‍ ചെമ്പാല മുര്‍ഷിദിനെ(28)യാണ് ജോലി ചെയ്യുന്ന കമ്പനിയുടെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിതാവ്: കെ.ബി.എം ബാവ. സഹോദരിമാര്‍: മുര്‍ഷിദ, മുഹ്‌സിന.
അഞ്ച് വര്‍ഷത്തോളമായി ജിസാനില്‍ അല്‍നദ ഡയറി കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു. രണ്ടര വര്‍ഷം മുമ്പാണ് നാട്ടില്‍ അവധിക്ക് പോയി തിരിച്ചെത്തിയത്. ജിസാനില്‍ സാമൂഹിക, സേവന രംഗത്ത് സജീവമായിരുന്ന മുര്‍ഷിന്റെ മരണം പ്രവാസികളെ ദു:ഖത്തിലാഴ്ത്തി. മയ്യിത്ത് ജിസാനില്‍ ഖബറടക്കും. സഹോദരി ഭര്‍ത്താവ് ഇസ്ഹാഖും മറ്റ് സാമൂഹ്യപ്രവര്‍ത്തകരും മരണാനന്തര നടപടി ക്രമങ്ങള്‍ക്കായി രംഗത്തുണ്ട്.