മലപ്പുറം സ്വദേശി റിയാദില്‍ മരിച്ചു


റിയാദ്: മലപ്പുറം സ്വദേശി റിയാദില്‍ മരിച്ചു. മലപ്പുറം ഇരുമ്പുഴി വടക്കുംമുറി ആവുഞ്ഞിപ്പുറം പരേതനായ കുഞ്ഞിമൊയ്തീന്റെയും ഇത്തിക്കുട്ടിയുടെയും മകന്‍ കോറ്റുതൊടി ഉസ്മാന്‍(58)ആണ് റിയാദിലെ മലസ് ഉബൈദ് ആശുപത്രിയില്‍ ഹൃദ്രോഗത്താല്‍ മരിച്ചത്. 30 വര്‍ഷമായി റിയാദിലെ ഗുബൈരയില്‍ ഇന്‍ട്രല്‍ നാഷണല്‍ സൊസൈറ്റി ക്ലിനികിലെ ജീവനക്കാരനാണ്. ഭാര്യ: ജമീല. മക്കള്‍: സുഹൈല്‍, ഷഹല്‍, ഷഹീറ, സന ഫാത്തിമ. മൃതദേഹം ഇവിടെ ഖബറടക്കും. മരണാനന്തര നടപടി ക്രമങ്ങള്‍ക്ക് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ശറഫ് പുളിക്കല്‍, സക്കീര്‍ താഴേക്കോട്, ബഷീര്‍ ഇരുമ്പുഴി, യൂനുസ് കൈതക്കോടന്‍ എന്നിവര്‍ രംഗത്തുണ്ട്.