2030-ലെ ഏഷ്യന്‍ ഗെയിംസിന് ആതിഥ്യമരുളാന്‍ റിയാദ് ഒരുങ്ങുന്നു; മത്സരം ദോഹയുമായി, 16ന് അറിയാം

റിയാദ്: 2030ലെ ഏഷ്യന്‍ ഗെയിംസിന് ആതിഥ്യമരുളാന്‍ സൗദി അറേബ്യയ്ക്ക് സാധ്യതയേറി. ഈ മാസം 16ന് ചേരുന്ന ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യയുടെ ജനറല്‍ അസംബ്ലി യോഗത്തിലാണ് നിര്‍ണായകമായ തീരുമാനമുണ്ടാകുന്നത്. ഖത്തറും ഏഷ്യന്‍ ഗെയിംസിനായി മുന്നിലുണ്ട്.
ഒമാന്റെ തലസ്ഥാനമായ മസ്‌ക്കറ്റിലാണ് ജനറല്‍ അസംബ്ലി ചേരുന്നത്. സൗദിയുടെ ഏറെക്കാലത്തെ ആഗ്രഹവും 2030 മിഷന്റെ ലക്ഷ്യവുമാണ് ഏഷ്യന്‍ ഗെയിംസിന്റെ ആതിഥ്യമരുളുക എന്നത്.
ഈ മാസം അഞ്ചിന് സ്‌പോര്‍ട്‌സ് വകുപ്പ് മന്ത്രി പ്രിന്‍സ് അബ്ദുല്‍അസിസ് ബിന്‍ തുര്‍കി അല്‍ ഫൈസലിന്റെ നേതൃത്വത്തില്‍ ഏഷ്യന്‍ ഗെയിംസ് റിയാദ്-2030 എന്ന ക്യാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. സൗദി നേരത്തെ തന്നെ നിരവധി അന്താരാഷ്ട്ര സ്‌പോര്‍ട്‌സ് ഇവന്റുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഏഷ്യന്‍ രാജ്യങ്ങളുടെ പിന്തുണ ഇത്തവണ സൗദിക്കാണ്.

അതേസമയം ഖത്തറും ആവേശത്തോടെ മത്സരത്തിലാണ്. 2030ലെ ​ഏ​ഷ്യ​ന്‍ ഗെ​യിം​സ്​ ഖ​ത്ത​റി​ല്‍ ന​ട​ത്താ​നാ​യി സ​മ​ര്‍​പ്പി​ച്ച ബി​ഡി​ന്​ പി​ന്തു​ണ​യു​മാ​യി പ്ര​ത്യേ​ക സം​ഘം ഒ​മാ​നി​ലെത്തി. അ​ത്​​ല​റ്റു​ക​ള്‍, സ്​​പോ​ര്‍​ട്​​സ്​ രം​ഗ​ത്തെ പ്ര​മു​ഖ​ര്‍, പ​ത്ര​പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ ഉ​ന്ന​ത സം​ഘ​മാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം ഒ​മാ​നി​ല്‍ എ​ത്തി​യ​ത്. ഡി​സം​ബ​ര്‍ 16ന്​ ​മ​സ്​​ക്ക​ത്തി​ല്‍ ഒളിമ്പിക്‌ കൗ​ണ്‍​സി​ല്‍ ഓ​ഫ്​ ഏ​ഷ്യ​ ജ​ന​റ​ല്‍ അ​സം​ബ്ലി ന​ട​ക്കു​ന്നു​ണ്ട്. 2006ല്‍ ​ഏ​ഷ്യ​ന്‍ ഗെ​യിം​സ്​ ന​ട​ത്തി​യ​ത്​ ദോ​ഹ​യി​ല്‍ ആ​യി​രു​ന്നു. 

ഖ​ത്ത​റി​ന്റെ ബി​ഡി​ന്​ പി​ന്തു​ണ തേ​ടു​ക​യാ​ണ്​ ല​ക്ഷ്യ​മെ​ന്നും ഒ​മാ​നി​ലെ​ത്തി​യ ഖ​ത്ത​ര്‍ സം​ഘ​ത്തി​ലെ ഉ​ന്ന​ത​ന്‍ പ്ര​തി​ക​രി​ച്ചു. 2030 ഏ​ഷ്യ​ന്‍ ഗെ​യിം​സ്​ ന​ട​ത്താ​നാ​യി അ​പേ​ക്ഷ ന​ല്‍​കി കാ​ത്തി​രി​ക്കു​ന്ന ഖ​ത്ത​റി​ന്റെ ഒ​രു​ക്ക​ങ്ങ​ളി​ല്‍ ഏ​ഷ്യ​ന്‍ ഒ​ളി​മ്പിക് ക​മ്മി​റ്റി പ​രി​ശോ​ധ​ന സ​മി​തി ഈ​യ​ടു​ത്ത്​ സം​തൃ​പ്​​തി രേ​ഖ​െ​പ്പ​ടു​ത്തി​യി​രു​ന്നു. സു​സ്​​ഥി​ര​ത​യും നി​ശ്ച​യ​ദാ​ര്‍​ഢ്യ​വും മി​ക​വും സം​യോ​ജി​പ്പി​ച്ച്‌ കൊ​ണ്ടു​ള്ള ഏ​ഷ്യ​ന്‍ ഗെ​യിം​സി​നാ​ണ് ഖ​ത്ത​ര്‍ ത​യാ​റെ​ടു​ക്കു​ന്ന​തെ​ന്ന് ദോ​ഹ ഏ​ഷ്യ​ന്‍ ഗെ​യിം​സ്​ 2030 ബി​ഡ്​ ക​മ്മി​റ്റി​യും പ​റ​യു​ന്നു. ആ​തി​ഥേ​യ​ത്വ​ത്തി​നാ​യി ഏ​ഷ്യ​ന്‍ ഒ​ളിം​പി​ക്​​സ്​ കൗ​ണ്‍​സി​ലി​ന് മുമ്പില്‍ ഖ​ത്ത​ര്‍ കാ​ന്‍​ഡി​ഡേ​റ്റ് ഫ​യ​ല്‍ ഇ​തി​ന​കം സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്.

ര​ണ്ടു ദി​വ​സം നീ​ണ്ടു​നി​ന്ന പ​രി​ശോ​ധ​ന​സ​മി​തി​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തി​ല്‍ ദോ​ഹ​യു​ടെ അ​ടി​സ്​​ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ബി​ഡ് ക​മ്മി​റ്റി​യു​ടെ ആ​സൂ​ത്ര​ണ പ​ദ്ധ​തി​ക​ളും സ​മി​തി വി​ല​യി​രു​ത്തി​യി​രു​ന്നു.

കാ​യി​ക മേ​ഖ​ല​യി​ല്‍ ലോ​ക​ത്തി​ലെ ഏ​റ്റ​വും സമ്പ​ന്ന​മാ​യ ത​ല​സ്​​ഥാ​ന​മാ​ണ് ദോ​ഹ​യെ​ന്നും 2022ലെ ​ലോ​ക​ക​പ്പ് ഫു​ട്ബാ​ള്‍ ചാമ്പ്യ​ന്‍​ഷി​പ്പി​നാ​യു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് രാ​ജ്യ​മെ​ന്നും ഖ​ത്ത​ര്‍ ഒ​ളി​മ്പി​ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍​റും ദോ​ഹ 2030 പ്ര​സി​ഡ​ന്‍​റു​മാ​യ ശൈ​ഖ് ജൂ​ആ​ന്‍ ബി​ന്‍ ഹ​മ​ദ് ആ​ല്‍​ഥാ​നി നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.