സൗദിയില്‍ കോവിഡ് വൈറസ് ബാധിക്കുന്നവരുടെ എണ്ണം ഏഴു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍

റിയാദ്: സൗദിയില്‍ കോവിഡ് വൈറസ് ബാധിക്കുന്നവരുടെ എണ്ണം ഏഴു മാസത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഇന്ന് രാജ്യത്ത് കോവിഡ് ബാധിച്ചത് 139 പേര്‍ക്ക് മാത്രമാണ്. 202 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. ജൂലൈയ്ക്ക് ശേഷം ഇത്രയും കുറയുന്നത് ആദ്യമായിട്ടാണ്. ഇപ്പോള്‍ ദിവസവും 200ല്‍ താഴെയാണ് കോവിഡ് ബാധ. എന്നാല്‍ ഇന്ന് 150നും താഴേക്ക് വൈറസ് ബാധിതരുടെ എണ്ണം കുറഞ്ഞു.
അതേസമയം 12 പേരാണ് കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ രാജ്യത്ത് മരിച്ചത്. ഇതോടെ ആകെ മരണം 6048 ആയി. രോഗം ഭേദമായവരുടെ എണ്ണം 98 ശതമാനത്തിനടുത്താണ്.
റിയാദ്-44, മക്ക-33, കിഴക്കന്‍പ്രവിശ്യ-16, അസീര്‍-14, മദീന-11 എന്നിങ്ങനെയാണ് കൂടുതല്‍ രോഗബാധിതരുണ്ടായ നഗരങ്ങള്‍.
3,50549 പേര്‍ക്കാണ് ടെസ്റ്റില്‍ കോവിഡ് പോസിറ്റീവ് കണ്ടെത്തിയ ശേഷം ഭേദമായത്. 3291 പേര്‍ക്ക് കൂടി മാത്രമേ ഇനി കോവിഡ് നെഗറ്റീവാകാനുള്ളൂ. 499 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.