കോ​വി​ഡ് ബാ​ധി​ച്ച്‌ മ​ല​യാ​ളി മ​രി​ച്ചു

ഒ​മാ​നി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​ല​യാ​ളി മ​രി​ച്ചു. കൊ​ല്ലം ഓ​ച്ചി​റ കൃ​ഷ്ണ​പു​രം സ്വ​ദേ​ശി ഹാ​രി​സ് അ​ബൂ​ബ​ക്ക​ര്‍(50)​ആ​ണ് മ​രി​ച്ച​ത്.നി​സ്‌​വ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു അദ്ദേഹം. ക​ഴി​ഞ്ഞ ഒ​രു​മാ​സ​ത്തോ​ള​മാ​യി കോ​വി​ഡ് ബാ​ധി​ച്ച്‌ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു ഹാ​രി​സ്. മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ അ​നു​സ​രി​ച്ച്‌ സം​സ്ക​രി​ക്കും.

അതേസമയം ഒ​മാ​നി​ല്‍ 179 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്​ 19 സ്​​ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ മൊ​ത്തം രോ​ഗി​ക​ളു​ടെ എ​ണ്ണം 1,25,669 ആ​യി. 293 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്​​ത​രാ​യി. 1,17,327 പേ​ര്‍​ക്കാ​ണ്​ ഇ​തു​വ​രെ രോ​ഗം ഭേ​ദ​മാ​യ​ത്. ര​ണ്ടു​പേ​ര്‍ കൂ​ടി മ​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1463 ആ​യി. 13 പേ​രെ കൂ​ടി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മൊ​ത്തം 135 പേ​രാ​ണ്​ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ല്‍ 65 പേ​ര്‍ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണു​ള്ള​ത്.