സൗദിയില്‍ ബാച്ചിലേഴ്‌സിന് ഒരുമിച്ച് താമസിക്കാന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി

റിയാദ്: സൗദിയില്‍ ബാച്ചിലേഴ്‌സിന് ഒരുമിച്ച് താമസിക്കാന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. ബാച്ചിലേഴ്‌സ് ഒരുമിച്ച്​ താമസിക്കുന്നതിന്​ പ്രത്യേക അനുമതി ജനുവരി ഒന്ന് മുതല്‍ നിർബന്ധമാക്കി സൗദി അറേബ്യ. മുൻ‌കൂർ അനുമതി നേടി​യില്ലെങ്കിൽ പിഴ ചുമത്തുമെന്നും മുനിസിപ്പല്‍ ഗ്രാമ മന്ത്രാലയത്തെ ഉദ്ധരിച്ച്​ പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെബ് സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ബാച്ചിലർമാരായ ആളുകൾക്ക് കൂട്ടമായി താമസിക്കാൻ അനുവാദം നല്‍കുന്നതിനുള്ള​ നടപടികള്‍ മന്ത്രാലയം ആരംഭിച്ചതായാണ് സൂചന. കെട്ടിട ഉടമകള്‍ക്കൊ കെട്ടിടം വാടകക്ക് എടുത്തവര്‍ക്കൊ ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.

അപേക്ഷിക്കാനുള്ള അര്‍ഹത നേടുക, അപേക്ഷയിൽ മതിയായ വിവരങ്ങള്‍ പൂരിപ്പിക്കുക, അപേക്ഷ അംഗീകാരത്തിനായി സമര്‍പ്പിക്കുക, അന്തിമ അംഗീകാരത്തിന് ശേഷം ലൈസന്‍സ് പ്രിൻറ്​ ചെയ്​തെടുക്കുക തുടങ്ങിയ നിബന്ധനകളാണ് ഇത് സംബന്ധമായി മന്ത്രാലയം പുറത്തുവിട്ടതെന്ന്​ പ്രാദേശിക വാര്‍ത്താ മാധ്യമങ്ങള്‍ അറിയിച്ചു