കോവിഡ്: ഒമാനില്‍ ഇനി എല്ലാ പ്രായക്കാര്‍ക്കും പള്ളിയില്‍ പ്രവേശിക്കാം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുല്‍ത്താനേറ്റില്‍ പള്ളികളില്‍ പ്രവേശിപ്പിക്കുന്നതിനായുള്ള പ്രായപരമായ വിലക്കുകള്‍ ഒഴിവാക്കുന്നു. ഇനിമുതല്‍ പള്ളികളില്‍ പ്രവേശിക്കുന്നതിന് പ്രായം തടസ്സമാകില്ല.സുപ്രീം കമ്മിറ്റി അംഗങ്ങളുടെ വാര്‍ത്ത സമ്മേളനത്തില്‍ ഒമാന്‍ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹമ്മദ് അല്‍ സെയ്ദിയാണ് ഇക്കാര്യം അറിയിച്ചത്.

അതേ സമയം പള്ളികളില്‍ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുള്ള സുരക്ഷാ പ്രോട്ടൊക്കോളുകളില്‍ ഇളവുകള്‍ ഉണ്ടായിരിക്കില്ല.