സൗദിയില്‍ വിനോദപരിപാടികള്‍ പുനരാരംഭിക്കുന്നു

കോവിഡ് സാഹചര്യത്തില്‍ സൗദി അറേബ്യയില്‍ നിര്‍ത്തിവെച്ചിരുന്ന വിനോദപരിപാടികള്‍ ജനുവരിയില്‍ പുനരാരംഭിക്കും. റിയാദ് ഒയാസിസ് എന്ന് പേരിട്ടിരിക്കുന്ന മെഗാ ഇവന്റിന് റിയാദിലാണ് തുടക്കമാവുക.
ഗാനമേളയും വിനോദ-കായിക പരിപാടികളും ഭക്ഷ്യമേളയും ഉള്‍പ്പെടെ മൂന്നുമാസം നീളുന്ന പരിപാടിയായിരിക്കും നടത്തുക. ഇതിനു പിന്നാലെ രാജ്യത്തെ മറ്റ് സ്ഥലങ്ങളിലും പരിപാടികള്‍ നടക്കും. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കും പരിപാടി. സൗദി ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് അതോറിറ്റിയാണ് പരിപാടികള്‍ സംഘടിപ്പിക്കുക. റിയാദ് യാസിസ് ഉത്സവം വടക്കന്‍ റിയാദിലെ മൈതാനിയില്‍ നടക്കും. ഇവന്റിന്റെ പ്രഖ്യാപനം ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി അല്‍ശൈഖ് കഴിഞ്ഞ ദിവസം നിര്‍വ്വഹിച്ചു.