സാധുവായ വിസ ഉണ്ടെങ്കില്‍ ആരോഗ്യരംഗത്തുള്ളവര്‍ക്കെല്ലാം മടങ്ങിവരാം

കുവൈറ്റ്‌: സാധുവായ റെസിഡന്‍സി അല്ലെങ്കില്‍ സാധുവായ എന്‍ട്രി വിസ കൈവശമുള്ള കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലെ എല്ലാ പ്രവാസി ജീവനക്കാര്‍ക്കും നേരിട്ടുള്ള ഫ്ലൈറ്റ് അല്ലെങ്കില്‍ ട്രാന്‍സിറ്റ് വഴി കുവൈറ്റിലേക്ക് മടങ്ങിയെത്താന്‍ അനുമതി.

സാധുവായ റസിഡന്‍സി അല്ലെങ്കില്‍ സാധുവായ എന്‍ട്രി വിസ ഉള്ള ജീവനക്കാരുടെ അടുത്ത ബന്ധുക്കള്‍ക്കും ( ഭാര്യ, ഭര്‍ത്താവ്, മക്കള്‍) നേരിട്ടുള്ള വിമാനം വഴി കുവൈറ്റിലെത്താന്‍ അനുമതിയുണ്ട്.