ദുബൈയില്‍ ഇനി ആറു രാജ്യക്കാര്‍ക്ക് കോവിഡ് ടെസ്റ്റ് റിസള്‍ട്ട് കൈയില്‍ കരുതേണ്ട

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കടക്കം യു.എ.ഇയില്‍ കോവിഡ് ടെസ്റ്റ് ആവശ്യമില്ല. സൗദി അറേബ്യ,കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍, യു.കെ, ജര്‍മ്മനി എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് കോവിഡ് പരിശോധനാ റിസള്‍ട്ട് ഒഴിവാക്കിയത്. പക്ഷേ ഇവര്‍ ദുബൈ എയര്‍പോര്‍ട്ടില്‍ കോവിഡ് ടെസ്റ്റിന് വിധേയമാകണം. കരമാര്‍ഗം ഈ രാജ്യങ്ങളില്‍ നിന്നുവരുന്നവര്‍ 96 മണിക്കൂറിനുള്ളില്‍ എടുത്ത പി.സി.ആര്‍ ടെസ്റ്റ് ഫലം കൈയില്‍ കരുതണം.