ഖത്തറിലെ ബാര്‍ബര്‍ ഷോപ്പുകളില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം

ഖത്തറിലെ ബാര്‍ബര്‍ഷോപ്പുകളില്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത ശേഷം എത്താന്‍ പാടുള്ളൂ. ഓരോരുത്തരും മറ്റുള്ളവരില്‍ നിന്ന് കുറഞ്ഞത് ഒന്നര മീറ്റര്‍ അകലം പാലിക്കണം. ഇത്തരം സ്ഥാപനങ്ങള്‍ ശേഷിയുടെ 50 ശതമാനത്തില്‍ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. ഖത്തറില്‍ ബാര്‍ബര്‍ ഷോപ്പുകള്‍ക്കും ഉല്ലാസ ബോട്ടുകള്‍ക്കും ഉള്ള കൊവിഡ് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ പൊതുജനാരോഗ്യ മന്ത്രാലയം. ബാര്‍ബര്‍ ഷോപ്പുകളിലും സലൂണുകളിലും ജോലിയെടുക്കുന്നവര്‍ മൂക്കും വായയും മറയുന്ന തരത്തില്‍ മാസ്‌കുകളും ഫേസ്ഷീല്‍ഡുകളും ധരിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

ഓരോ അപ്പോയിന്റ്മെന്റുകള്‍ക്കും ശേഷവും ജോലിസ്ഥലം വൃത്തിയാക്കണം. മാസ്‌ക് ധരിച്ചവരെ മാത്രമേ സ്ഥാപനത്തില്‍ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ. ശരീരതാപനില 38 ഡിഗ്രി സെല്‍ഷ്യസില്‍ കൂടാന്‍ പാടില്ല. കൂടാതെ ഇഹ്തിറാസ് ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഉണ്ടായിരിക്കണം.