ഇന്ത്യന്‍ അംബാസിഡര്‍ സൗദി പ്രസ് ഏജന്‍സി സന്ദര്‍ശിച്ചു

റിയാദ്: ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ഔസാഫ് സഈദ് സൗദി പ്രസ് ഏജന്‍സി സന്ദര്‍ശിച്ചു. സൗദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്.പി.എയാണ് അംബാസിഡര്‍ സന്ദര്‍ശിച്ചത്. എസ്.പി.എ പ്രസിഡന്റ് അബ്ദുള്ള ബിന്‍ ഫഹദ് അല്‍ഹുസൈന്‍ അംബാസഡറെ സ്വീകരിച്ചു.
മാധ്യമ രംഗത്തെ ഇരു രാജ്യങ്ങളിലേയും സഹകരണം ഇരുനേതാക്കളും വിലയിരുത്തി. ചര്‍ച്ചയ്ക്ക് ശേഷം എസ്.പി.എ ആസ്ഥാനത്തെ എല്ലാ സൗകര്യങ്ങളും അംബാസഡര്‍ സന്ദര്‍ശിച്ചു.