സൗദി വ്യവസായ മേഖലയില്‍ വനിതാ ജോലിക്കാര്‍ 120 ശതമാനം വര്‍ധിച്ചു

റിയാദ്: സൗദി വ്യവസായ മേഖലയില്‍ 17000 വനിതാ ജോലിക്കാര്‍. ഈ വര്‍ഷം മാര്‍ച്ചോടെയാണ് വനിതാജോലിക്കാരുടെ എണ്ണം 17000ആയി. 120 ശതമാനമാണ് വര്‍ധനവ്. സൗദി സാങ്കേതിക- വ്യവസായിക അഥോറിറ്റി(മോഡോന്‍) ആണ് ഇക്കാര്യം പുറത്തുവിട്ടത്. വ്യവസായ മേഖലയില്‍ സ്ത്രീ ശാക്തീകരണം പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് മോഡോന്‍ ഡയറക്ടര്‍ ജനറല്‍ ഖാലിദ് അല്‍ സാലേം പറഞ്ഞു.
2018 മാര്‍ച്ചില്‍ 7860 വനിതകള്‍ മാത്രമാണ് ഈ മേഖലയില്‍ ജോലി ചെയ്തിരുന്നത്.