ബുര്‍ജ് ഖലീഫയുടെ അഗ്രം വരെ കയറി ദുബായ് കിരീടാവകാശി

ബായ്: ലോകത്തിലേക്കും വച്ച് ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ അഗ്രം വരെ കയറി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. 828 മീറ്റര്‍ ഉയരത്തില്‍ നിന്നുള്ള അദ്ദേഹത്തിന്റെ സെല്‍ഫി വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സാഹസിക പ്രിയനായ ഷെയ്ഖ് ഹംദാന്‍ കുതിരയോട്ടത്തിന്റെ ഉള്‍പ്പെടെ കൗതുകകരമായ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 1.7 കോടി പേരാണ് ഇദ്ദേഹത്തെ പിന്തുടരുന്നത്.അതേസമയം, കിരീടാവകാശിയായ ശൈഖ് ഹംദാന്‍ ദുബായിയുടെ ഭരണകാര്യങ്ങളിലും ബദ്ധശ്രദ്ധനാണ്. അടുത്തിടെ ദുബായ് നഗരത്തിന്റെ നട്ടെല്ലായ ശൈഖ് സായിദ് റോഡില്‍ ഹംദാന്റെ നേതൃത്വത്തില്‍ ആയിരക്കണക്കിന് സൈക്കിളുകള്‍ അണിനിരന്ന സൈക്കിള്‍ റൈഡ് നടന്നിരുന്നു. ആരോഗ്യ ബോധവല്‍ക്കരണം ലക്ഷ്യം വെച്ചായിരുന്നു സൈക്കിള്‍ റൈഡ്.