ജിസാന്‍, തായിഫ്, അല്‍ബാഹ, അല്‍ജൗഫ് പ്രവിശ്യകളിലെ റോഡുകളില്‍ ബുധനാഴ്ച മുതല്‍ ട്രാക്ക് മാറ്റം നിരീക്ഷിക്കുന്നു

ജിസാന്‍, തായിഫ്, അല്‍ബാഹ, അല്‍ജൗഫ് പ്രവിശ്യകളിലെ റോഡുകളില്‍ ബുധനാഴ്ച മുതല്‍ ട്രാക്ക് മാറ്റം നിരീക്ഷിക്കുന്നു. ട്രാക്ക് പരിധി പാലിക്കാത്തതുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ ഓട്ടോമാറ്റിക് രീതിയില്‍ നിരീക്ഷിച്ച് കണ്ടെത്തി പിഴകള്‍ ചുമത്തുന്ന സംവിധാനമാണിത്. 

നവംബര്‍ മുതല്‍ റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളില്‍ ഈ സംവിധാനം നിലവില്‍വന്നിരുന്നു.
ട്രാക്ക് പരിധി പാലിക്കാതിരിക്കുന്നത് ഗതാഗതം തടസ്സപ്പെടാന്‍ കാരണമാകുന്ന നിയമ ലംഘനമാണ്. ഇത് മറ്റുള്ളവരുടെ ജീവന് ഭീഷണി സൃഷ്ടിക്കുകയും ചെയ്യും. റോഡുകള്‍ ഉപയോഗിക്കുന്നവരുടെ സുരക്ഷ കാത്തുസൂക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരം നിയമ ലംഘനങ്ങള്‍ ഓട്ടോമാറ്റിക് രീതിയില്‍ നിരീക്ഷിച്ച് കണ്ടെത്തി രജിസ്റ്റര്‍ ചെയ്ത് പിഴകള്‍ ചുമത്തുന്നത്. ട്രാക്ക് പരിധി ലംഘിക്കുന്നതിന് 300 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴ ലഭിക്കുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.