നിര്‍മ്മിത ബുദ്ധി; അറബ് ലോകത്ത് സൗദി ഒന്നാമത്

റിയാദ്: വേള്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സൂചികയില്‍ അറബ് ലോകത്ത് ഒന്നാമതെത്തി സൗദി. ആഗോള തലത്തില്‍ 22ാം സ്ഥാനത്താണ് അവര്‍. ടോര്‍ടോയിസ് ഇന്റലിജന്‍സ് ഇന്‍ഡക്സ് റിപ്പോര്‍ട്ടിലാണ് സൗദിയുടെ നേട്ടം പറയുന്നത്. അറബ് രാജ്യങ്ങളില്‍ സാങ്കേതിക വിദ്യാ വളര്‍ച്ചയില്‍ ഒരുപടി മുന്നിലാണ് സൗദിയെന്ന് തെളിയിക്കുന്നതാണ് ഈ സൂചിക.
ഗവണ്‍മെന്റ് സ്ട്രാറ്റജി സ്റ്റാന്‍ഡേര്‍ഡില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് സൗദി. ഓപ്പറേറ്റിംഗ് എന്‍വയണ്‍മെന്റ് സ്റ്റാന്‍ഡേര്‍ഡില്‍ ഒമ്ബതാം സ്ഥാനത്താണ് സൗദി. മുഹമ്മദ് ബിന്‍ സല്‍മാന് കീഴില്‍ സൗദി കൈവരിക്കുന്ന അതുല്യ നേട്ടം കൂടിയാണിത്. 143 സൂചികകളാണ് ഗ്ലോബല്‍ എഐ സൂചികയിലുള്ളത്. ഇതില്‍ അടിസ്ഥാന സൗകര്യം, പ്രവര്‍ത്തന സൗഹൃദ അന്തരീക്ഷം, പഠനം, വികസനം, സര്‍ക്കാര്‍ നയം, എന്നിവ ഉള്‍പ്പെടും.