റിയാദില്‍ ലീജം സ്‌പോര്‍ട്‌സിന്റെ വനിതാ ഫിറ്റ്‌നസ് സെന്റര്‍ വരുന്നു

റിയാദ്: ലീജം സ്‌പോര്‍ട്‌സ് റിയാദില്‍ സ്ത്രീകള്‍ക്കായി ഫിറ്റ്‌നസ് സെന്റര്‍ തുറക്കുന്നു. കിങ് അബ്ദുള്ള റോഡില്‍ റഹ്മാനിയ ജില്ലയില്‍ 9420 സ്‌ക്വയര്‍ മീറ്ററിലാണ് ഫിറ്റ്‌നസ് സെന്റര്‍ സ്ഥിതിചെയ്യുന്നത്. 1000 സ്‌ക്വയര്‍ മീറ്റര്‍ വാടകയ്ക്കു നല്‍കും.
സൗദിയിലും യു.എ.ഇയിലും വടക്കന്‍ ആഫ്രിക്കയിലുമായി കമ്പനിക്ക് 136 ഫിറ്റ്‌നസ് സെന്റര്‍ ഉണ്ട്.