മഴവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയ കാറില്‍ നിന്ന് ഡ്രൈവറെ രക്ഷപ്പെടുത്തി

റിയാദ്: സൗദിയിലെ മഴവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയ കാറില്‍ നിന്ന് ഡ്രൈവറെ രക്ഷപ്പെടുത്തി. ത്വബര്‍ജലിന് സമീപത്തായിരുന്നു സംഭവം. മഴ ശക്തമായതിനെത്തുടര്‍ന്ന് റോഡില്‍ വെള്ളക്കെട്ടാകുകയും പുഴ പോലെ ഒഴുകുകയായിരുന്നു. യുവാവ് ഓടിച്ചിരുന്ന വാഹനം താഴ്‌വരയുടെ മധ്യഭാഗത്ത് കുടുങ്ങി. കാര്‍ വെള്ളത്തില്‍ മുങ്ങിപ്പോകുന്നതു കണ്ടപ്പോള്‍ സൗദി യുവാക്കള്‍ ഓടിയെത്തി രക്ഷിക്കുകയായിരുന്നു. പിന്നീട് ഇവര്‍ കാറും വലിച്ച് കരയിലെത്തിച്ചു.