ചൊവ്വാഴ്ച നാട്ടില്‍ പോകാനിരുന്ന സാമൂഹ്യപ്രവര്‍ത്തകന്‍ മരിച്ചു

മക്ക: ചൊവ്വാഴ്ച നാട്ടിൽ പോകാനിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ മക്കയിൽ മരിച്ചു.

മക്ക കെ.എം.സി.സി സെക്രട്ടറി മലപ്പുറം കൂട്ടിലങ്ങാടി കീരമുണ്ട് ഹംസ സലാം(50) ആണ് മക്കയിലെ അല്‍നൂര്‍ ആശുപത്രിയില്‍ മരിച്ചത്.
മുപ്പത് കൊല്ലമായി ഹംസ സൗദിയില്‍ എത്തിയിട്ട്. സാമൂഹിക- രാഷ്ട്രീയ മേഖലയില്‍ സജീവമായിരുന്നു. മക്കയില്‍ ഹറമിനടുത്തുള്ള ലോഡ്ജില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറായിരുന്നു. ഭാര്യ: സീനത്ത്, മക്കള്‍: സദിദ, സബീഹ, സഹബിന്‍.