മദീന സിയാറത്ത് കഴിഞ്ഞ് മടങ്ങവെ മലയാളി കുടുംബത്തിലെ മൂന്നു പേര്‍ അപകടത്തില്‍ മരിച്ചു

മദീന: മലയാളി കുടുംബത്തിലെ മൂന്നു പേര്‍ മദീന സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ അപകടത്തില്‍ മരിച്ചു. മലപ്പുറം പറമ്പില്‍പീടിക ചാത്തത്തൊടി തൊണ്ടിക്കോടന്‍ അബ്ദു റസാഖ്(49), ഭാര്യ ഫാസില കുറ്റാരി, മകള്‍ ഫാത്തിമ എന്നിവരാണ് മരിച്ചത്. മക്ക മദീന ഹൈവേയില്‍ മദീനയില്‍ നിന്ന 140 കിലോ മീറ്റര്‍ അകലെ അംനയെന്ന സ്ഥലത്ത് വെച്ചായിരുന്നു അപകടം. അപകടത്തില്‍ പരുക്കേറ്റ മറ്റൊരു മകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന്‍ റയാല്‍ നാട്ടില്‍ പഠിക്കുകയാണ്.
തായിപ് അല്‍ഗാംദി മൊത്ത വ്യാപാര കേന്ദ്രത്തിലെ അക്കൗണ്ടന്റായിരുന്നു റസാഖ്.