നജ്‌റാനില്‍ ഫര്‍ണിച്ചര്‍ ഗോഡൗണില്‍ തീപിടിത്തം

നജ്‌റാന്‍: സൗദി അറേബ്യയിലെ നജ്‌റാനിലെ ഫര്‍ണിച്ചര്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം. ഫര്‍ണിച്ചറും സ്‌പോഞ്ചും സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. സ്‌പോഞ്ച് ശേഖരത്തിലേക്ക് വെല്‍ഡിങ് ചെയ്യുന്നതിനിടെ തീപ്പൊരി വീണതാണ് അപകടം കാരണം.
1500 ചതിരശ്ര മീറ്ററോളം വിസ്തീര്‍ണമുള്ള സ്ഥാപനം ഏറെക്കുറെ പൂര്‍ണമായും കത്തി നശിച്ചു. സമീപത്തെ മറ്റു സ്ഥാപനങ്ങളിലേക്ക് തീ പടരുന്നതിന് മുമ്പ് അഗ്നിശമന സേന തീ നിയന്ത്രിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
അതേസമയം ലക്ഷങ്ങളുടെ ഫര്‍ണിച്ചറും സ്‌പോഞ്ചും നശിച്ചു. മറ്റ് ഗോഡൗണിലേക്ക് തീ പടരാതിരുന്നത് വന്‍ അപകടം ഒഴിവാക്കി.