അല്‍ഖര്‍ജ് പാര്‍ക്കില്‍ യുവതികളെ കുത്തിപരിക്കേല്‍പ്പിച്ചു

അല്‍ഖര്‍ജ്: സൗദി അറേബ്യയിലെ അല്‍ഖര്‍ജ് പാര്‍ക്കില്‍ യുവതികള്‍ക്ക് കുത്തേറ്റു. കൗമാരക്കാരനാണ് യുവതികള്‍ക്ക് നേരെ ആക്രമണം നടത്തിയത്. യുവതികളില്‍ ഒരാള്‍ക്ക് വയറ്റിലും മറ്റൊരു യുവതിക്ക് കണ്ണിലുമാണ് കുത്തേറ്റത്. യുവാക്കളും യുവതികളും തമ്മിലുള്ള സംഘര്‍ഷത്തിനിടെയാണ് യുവാവ് പോക്കറ്റില്‍ നിന്ന് കത്തിയെടുത്ത് ആക്രമിച്ചത്. പൊലിസ് കേസെടുത്തു. സൗദിയില്‍ സ്ത്രീകളെ ആക്രമിച്ചാല്‍ വന്‍ ശിക്ഷ നടപ്പാക്കിയത് കഴിഞ്ഞയാഴ്ചയാണ്.