അബഹയില്‍ സിനിമാ തിയേറ്റര്‍ വന്നു

അല്‍ബഹ: സൗദി അറേബ്യയിലെ അസീര്‍ പ്രവിശ്യയില്‍ ആദ്യ സിനിമാ തിയേറ്റര്‍ തുറന്നു. ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോ വിഷ്വല്‍ മീഡിയയുടെ നേതൃത്വത്തില്‍ മറ്റ് പങ്കാളികളുമായി ചേര്‍ന്ന് അബഹയിലാണ് പുതിയ തിയേറ്റര്‍ വന്നത്.
എംപയര്‍ സിനിമാസാണ് അബഹയിലെ തീയറ്റര്‍ സജ്ജമാക്കിയത്. തീയറ്ററുകളുടെ എണ്ണം 28 ആയി. 29000ല്‍ അധികം സീറ്റുകളുണ്ട്.