ഇത് ‘ചെറിയ’ ഹാന്‍ഡ് ബാഗല്ല; വില 53 കോടി രൂപ

ലോകത്തിലെ ഏറ്റവും വിലകൂടിയ ഹാന്‍ഡ് ബാഗിനു വില ആറ് മില്ല്യണ്‍ യൂറോ, അതായത് ഏകദേശം 53 കോടി രൂപ. ഇറ്റാലിയന്‍ ആഡംബര ബ്രാന്‍ഡായ ബോളിനി മിലാനേസിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
സമുദ്ര സംരക്ഷണം എന്ന സന്ദേശമാണ് ഈ ബാഗിലൂടെ മുന്നോട്ടുവയ്ക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ബാഗ് വിറ്റ്
കിട്ടുന്ന തുകയില്‍ നിന്ന് 8 ലക്ഷം യൂറോ സമുദ്രങ്ങളുടെ ശുദ്ധീകരണത്തിന് ഉപയോഗിക്കാനാണ് തീരുമാനം.
ചീങ്കണിയുടെ തൊലി ഉപയോഗിച്ചാണ് ബാഗ് നിര്‍മിച്ചിരിക്കുന്നത്. വൈറ്റ് ഗോള്‍ഡ് കൊണ്ട് നിര്‍മിച്ച 10 ചിത്രശലഭങ്ങളെയാണ് ബാഗ് അലങ്കരിച്ചിരിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. ചിത്രശലഭത്തില്‍ വജ്രങ്ങളും വിശിഷ്ടമായ രത്‌നങ്ങളുമുണ്ട്. മരത്തില്‍നിന്നു വേര്‍തിരിച്ചെടുത്ത ലെതര്‍, കമ്പിളി, പ്രത്യകതരം പട്ട് എന്നിവയാണ് ബാഗിന്റെ ഉള്‍വ
ത്ത് ഉപയോഗിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വിലകൂടിയ ബാഗ് അവതരിപ്പിക്കുന്നുവെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് കമ്പനി അറിയിച്ചത്.