വിവിധ ബ്രാന്‍ഡുകളുടെ 20 ലക്ഷം വ്യാജ ഉല്പന്നങ്ങള്‍ പിടിച്ചെടുത്തു നശിപ്പിച്ചു

റിയാദ്: സൗദി അറേബ്യയില്‍ പ്രമുഖ ബ്രാന്‍ഡുകളുടെ പേരില്‍ വ്യാജമായി നിര്‍മിച്ച 20 ലക്ഷം ഉല്പന്നങ്ങള്‍ പിടിച്ചെടുത്തു നശിപ്പിച്ചു. പ്രമുഖ ബ്രാന്‍ഡുകളുടെ വസ്ത്രങ്ങള്‍, വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സുകള്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയ വിവിധ ഉല്പന്നങ്ങളാണ് പിടിച്ചെടുത്തത്.
അജെല്‍ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബൗദ്ധിക സ്വത്തവകാശ നിയമം പാലിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് വിവിധ സ്ഥലങ്ങളില്‍ പരിശോധന നടക്കുന്നത്. നഗരങ്ങളിലെ തിരക്കേറിയ വ്യാപാരസ്ഥാപനങ്ങളിലും മാളുകളിലും പരിശോധന തുടരും.