ജിദ്ദയില്‍ പാകിസ്ഥാനി മലയാളിയെ കുത്തിക്കൊന്നു

ജിദ്ദ: പാകിസ്ഥാനി മലയാളിയെകുത്തിക്കൊന്നു. ജിദ്ദയിലാണ് സംഭവം. മലപ്പുറം കൂട്ടിലങ്ങാടി മൈലപ്പുറം പറമ്പില്‍ അബ്ദുല്‍ അസീസാ(60)ണ് കുത്തേറ്റു മരിച്ചത്. ഇരുവരും ഒരുമിച്ച് ജോലിചെയ്തു വരികയായിരുന്നു. കഴിഞ്ഞ 36 വര്‍ഷമായി അബ്ദുല്‍ അസീസ് പ്രവാസിയാണ്.

പാകിസ്ഥാന്‍ സ്വദേശിയുടെ ആക്രമണം തടയാന്‍ ശ്രമിച്ച മറ്റ് ചിലര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. 36 വര്‍ഷമായി സൗദിയില്‍ പ്രവാസിയായ അബ്‍ദുല്‍ അസീസ് 30 വര്‍ഷമായി സനീഇയയിലെ കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്ത് വരികയായിരുന്നു.